DARUL FALAH ISLAMIC ACADEMY

Affliated to:

Darul Huda Islamic University
Run by:
Taliparamba Yatheemkhana Committee

മത വിഷയങ്ങളിലും സംസ്‌കാരങ്ങളിലും പ്രത്യേകം അറിവും പരിശീലനവും നേടിയവരും സാര്‍വ്വലൗകിക ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിവുറ്റവരും സന്നദ്ധരുമായ മത പണ്ഡിതന്മാരുടെ വാര്‍ത്തെടുക്കുകയെന്ന മഹിതമായൊരു ലക്ഷ്യപ്രാപ്തിക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹനീയ സ്ഥാപനമാണ് തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമി.
തളിപ്പറമ്പ യതീംഖാന മാനേജിംഗ് കമ്മിറ്റിയുടെ കീഴില്‍ 2012 സെപ്തംബര്‍ 12 നാണ് ദാറുല്‍ ഫലാഹ് തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ ഉന്നത മതഭൗതിക സമന്വയ കലാലയമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേറ്റഡ് സ്ഥാപനമായ ദാറുല്‍ ഫലാഹ് കാലഘട്ടത്തിന്റെ അനിഷേധ്യ താല്‍പര്യം പരിഗണിച്ച് മേല്‍പ്പറഞ്ഞ ദൗത്യ നിര്‍വ്വഹണത്തിന് ഒഴിച്ചുകൂടാനാവാത്ത ശാസ്ത്ര-സാമാന്യ വിജ്ഞാനങ്ങളും അറബി- ഉറുദു- ഇംഗ്ലീഷ് ഭാഷാ നൈപുണ്യവും പ്രസംഗ- തൂലികാ പരിചയവും കമ്പ്യൂട്ടര്‍ പരിശീലനവും വിദ്യാര്‍ഥികള്‍ക്ക് നേടിക്കൊടുക്കുന്നു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം മദ്രസ പൊതുപരീക്ഷ പാസായ പന്ത്രണ്ട് വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥികളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്താണ് ഈ സ്ഥാപനത്തില്‍ ഹുദവി കോഴ്‌സിന് അഡ്മിഷന്‍ നല്‍കുന്നത്. ഏഴുവര്‍ഷത്തെ സെക്കന്‍ഡറി വിദ്യാഭ്യാസവും മൂന്നുവര്‍ഷത്തെ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പി.ജിയും ഉള്‍പ്പെടെ 12 വര്‍ഷമാണ് കോഴ്‌സ് കാലാവധി.
നിലവില്‍ ഒമ്പതു ബാച്ചുകളിലായി ഇരുന്നൂറ്റി അമ്പതില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്. കൈവുറ്റവരും നിസ്വാര്‍ത്ഥരുമായ ഉസ്താദുമാരുടെ ശിക്ഷണം ഈ സ്ഥാപനത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തുപകരുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള ഭക്ഷണം, താമസം എന്നിവ തികച്ചും സൗജന്യമാണ്. വിദേശത്തും നാട്ടിലും ഈ സ്ഥാപന ത്തിന്റെ അത്യുന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭ്യുദയ കാംക്ഷികളുടെ സഹായ സഹകരണങ്ങള്‍ നല്‍കുന്നവര്‍ക്കും സര്‍വശക്തനായ റബ്ബ് അളവുറ്റ പ്രതിഫലം നല്‍കട്ടെ, ആമീന്‍.

Our Facilities and Programs
1. Library and Reading Room
2. Computer and Science Lab
3. Smart Room Facility
4. Play Ground
5. Students’ Union
6. Monthly Asmaul HusnaMajlisunnoor
7. Monthly Majlisunnoor
8. Annual Falah Speech
9. Ifthar Party in Ramadan
10. Weekly Dua Majlis in Sundays

DARUL FALAH ISLAMIC ACADEMY
Yatheemkhana Campus
Kundamkuzhi, Taliparmba
Taliparamba (Po), 670141 (Pin)
Kannur, Kerala, India

PHONE

MOBILE

WhatsApp

gmail